Bl. Kunjachan Unit, Rome

Bl. Kunjachan Unit, Rome
Bl. Kunjachan Unit, Via Dei Brusati 84, Pisana, Roma

പത്രോസിൻ്റെ   വിശുദ്ധ നഗരിയിൽ മാർത്തോമയുടെ മക്കൾ ആഹ്ളാദ  നിറവിൽ !



നിത്യനഗരിയിലെ മാർത്തോമാ നസ്രാണികൾക്കു ഇത് ആഹ്ളാദത്തിൻ്റെയും ആനന്ദത്തിത്തിൻ്റെയും നിമിഷം .
യൂറോപ്പിലെ പ്രത്യേകിച്ച് റോമിലെ സീറോ മലബാർ സഭാ മക്കളുടെ സാന്നിദ്ധ്യത്തിനും , കൂട്ടായ്മ പ്രവർത്തനങ്ങൾക്കും  , വിശ്വാസ സാക്ഷ്യത്തിനും പരിശുദ്ധ സിംഹാസനം നൽകിയ അംഗീകാരത്തിൻ്റെ  നേർസാക്ഷ്യമാണ് യൂറോപ്പിലെ സീറോ മലബാർ അപ്പോസ്തോലിക് വിസിറ്റേറ്റർ ആയുള്ള മാർ സ്റ്റീഫൻ ചിറപ്പണത്തിൻ്റെ  നിയമനം.  റോമിലെ സീറോ മലബാർ ഇടവക സ്ഥാപനത്തിൻ്റെ  ഇരുപത്തിരണ്ടാം വാർഷികത്തിൽ സാന്തോം ഇടവകയ്ക് ലഭിച്ച സമ്മാനമായി കരുതാം.
ഇടവക വികാരി എന്ന നിലയിലുള്ള കഴിഞ്ഞ അഞ്ചു വർഷത്തെ ത്യാഗോജ്ജലമായ സേവനം ഇടവക അംഗങ്ങൾക്ക് ആത്മീയ ഉണർവിനും ഒപ്പം സാമൂഹികവും സാംസ്കാരികവും കലാപരമായ മേഖലകളിലുള്ള വളർച്ചക്കും  വേദിയായി.  ഇടവകയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം കൈവരിച്ചതും  ഈ കാലയളവിൽ തന്നെയാണെന്ന്  പറയാം.    വിശ്വാസികളുടെ സൗകര്യാർത്ഥം വിവിധ കേന്ദ്രങ്ങളിൽ വിശുദ്ധ  കുർബാന  ആരംഭിക്കാനും  ,   ഉപരി പഠനത്തിനായി വന്നിരിക്കുന്ന വൈദികരുടെയും വൈദിക വിദ്യാർത്ഥികളുടെയും സേവനങ്ങൾ ഫലപ്രദമായി വിനിയോഗിക്കാനും   അദ്ദേഹത്തിന് സാധിച്ചു.  റോമിലെ വിയാ മെറൂലാനയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായാ നിത്യ സഹായ മാതാവിൻ്റെ ദേവാലയത്തിൽ  ശനിയാഴ്ചകളിൽ  നടക്കുന്ന ദിവ്യബലിയും ആരാധനയും കൂടാതെ സാൻ അന്തോണിയാനം ദേവാലയത്തിൽ വ്യാഴാഴ്ചകളിൽ നടക്കുന്ന ദിവ്യബലിയും ഉണ്ണീശോയുടെ നൊവേനയും വിശ്വാസി സമൂഹത്തിൻ്റെ ആത്മീയ വളർച്ചയുടെ  പ്രതീകങ്ങളായി കരുതാം.  പ്രവാസികളായി കഴിയുന്ന പുതു തലമുറയെ ക്രൈസ്തവ മൂല്യങ്ങളും, കേരള സഭയുടെ പൈതൃകവും പാരമ്പര്യവും    പകർന്നു നൽകി കൊണ്ട് ഒരു സംഘടന തലത്തിലേക്ക് വളർത്താൻ  സാധിച്ചത് വലിയ നേട്ടമാണ്.
റോമിൽ നടന്ന ബൈബിൾ കൺവെൻഷനുകൾ , നോമ്പുകാല ധ്യാനങ്ങൾ, വിശുദ്ധ വാരത്തിൽ കൊളോസിയത്തിലേക്ക്  നടത്തുന്ന കുരിശിൻ്റെ വഴി, സമർപ്പിത സംഗമം , മരിയൻ തീർത്ഥാടന കേന്ദ്രമായ ദിവിനൊ അമോരെയിലേക്കുള്ള  ജപമാല പ്രദക്ഷിണം , ഫാമിലി ഡേ   എന്നിവയോടപ്പം  വത്തിക്കാനിൽ നടന്നിട്ടുള്ള , കേരളത്തിൽ  നിന്നുള്ള വിശുദ്ധരുടെ  നാമകരണച്ചടങ്ങുകളുടെ പരിപാടികളിലെ  ജനപങ്കാളിത്തം കൊണ്ടും സംഘടനമികവു കൊണ്ടും സീറോ മലബാർ സഭയുടെ സാന്നിദ്ധ്യം റോമിൽ  ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട് .  ഇതിനെല്ലാം പിറകിൽ കഴിവുറ്റ ഒരു അൽമായ നിരയെ വളർത്തിയെടുക്കുന്നതിൽ മാർ സ്റ്റീഫൻ ചിറപ്പണത്തിൻ്റെ സംഘാടക മികവും ദീർഘ വീക്ഷണവും തെളിഞ്ഞു കാണാം.
 സീറോ മലബാർ സഭയുടെ പ്രൊക്കുറേറ്റർ എന്ന നിലയിൽ പരിശുദ്ധ സിംഹാസനവുമായി  ഉത്തമ ബന്ധം പുലർത്തുന്നതി , വിവിധ റീത്തുകളുമായുള്ള പരസ്പര സഹകരണവും കൂട്ടായ്മയും വളർത്തുന്നതിനും , വിജയകരമായ ആശയ വിനിമയത്തിനും അദ്ദേഹം പ്രാധ്യാനം നൽകി വരുന്നു. സീറോ മലബാർ  സഭക്ക്  സ്വന്തമായി പ്രൊക്കുര     എന്ന ചിരകാല സ്വപ്നം സാക്ഷാത്‌കരിക്കുവാൻ അദ്ദേഹം കഠിനാധ്വാനം നടത്തിയപ്പോഴും , ഇടവക കാര്യങ്ങളിൽ ഒരു കുറവും വരുത്താതെ സഭ മക്കളെ മുന്നോട്ടു നയിക്കുന്നതിന് അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
യൂറോപ്പിലെ ഇടയനെ സ്വീകരിക്കാനായി ഓരോ കുടുംബവും പ്രാർത്ഥനയോടെ കാത്തിരിക്കുന്നതോടൊപ്പം മേത്രാഭിഷേകത്തിൻ്റെ വിജയത്തിനായുള്ള പ്രവർത്തനങ്ങൾ  സജ്‌ജീവമായി  തുടരുന്നു.


Bl Kunjachan Feast, Rome on 16/10/2016


Bl. Kunjachan Feast on 16/10/2016, Rome


പ്രിയമുള്ളവരെ ......
         പിസാന യൂണിറ്റിൻ്റെ   മദ്ധ്യസ്ഥനായായ വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ്റെ  തിരുനാളിന്   ഒരുക്കമായി  2016 ഒക്റ്റോബർ 09,  ഞായറാഴ്ച   ഉച്ചതിരിഞ്ഞ്  03:00 PM ന്  Vatican  നിലെ Porta Santa  പ്രാർത്ഥനയോടെ നമ്മൾ ഒരുമിച്ച് കടക്കുന്നതും , അതിനു ശേഷം   ദിവ്യബലി അർപ്പിക്കുകയും ചെയ്യും . ഓരോ വിശ്വാസിയെയും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു .  ഓരോരുത്തരും   02:45 PM ന്  വത്തിക്കാന്  മുൻവശത്തുള്ള   Via della Conciliazione യുടെ തുടക്കത്തിൽ (near Castel Sant'Angelo) എത്തിച്ചേരണമെന്ന് അറിയിക്കുന്നു.

NB:  09/10/2016 ൽ പിസാന യൂണിറ്റിൽ കുർബാന ഉണ്ടായിരിക്കുന്നതല്ല

മാർ സ്റ്റീഫൻ ചിറപ്പണത്തിൻ്റെ മെത്രാഭിഷേക ഒരുക്കങ്ങൾ റോമിൽ പുരോഗമിക്കുന്നു

2016  നവമ്പർ ഒന്നാം തിയതി റോമിലെ ബസിലിക്ക സാൻ പൗളോയിൽ  നടക്കുന്ന മാർ സ്റ്റീഫൻ ചിറപ്പണത്തിൻ്റെ മെത്രാഭിഷേക ഒരുക്കങ്ങൾ പുരോഗമിക്കുന്നു .  യൂറോപ്പിൻ്റെ വിവിധ ഭാഗങ്ങളിൽ ചിതറി കിടക്കുന്ന സിറോ മലബാർ വിശ്വാസികളുടെ ഇടയിലേക്ക് അജപാലന പ്രവർത്തനങ്ങളെ ശാക്‌തികരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി നിയമിതനായ മാർ സ്റ്റീഫൻ ചിറപ്പണത്തിൻ്റെ മെത്രാഭിഷേക ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ റോമിൽ ധ്രുതഗതിയിൽ നടക്കുന്നു. ദീർഘനാളത്തെ പ്രാർത്ഥനകളുടെയും ത്യാഗനിർഭരമായ ശുശ്രുഷകളുടെയും പൂർത്തീകരണമാണ് , യൂറോപ്പിലെ വിശ്വാസികളുടെ ഇടയനായി മാർ സ്റ്റീഫൻ ചിറപ്പണത്ത്‌  അഭിഷിക്തനാകുന്ന ഈ സുവർണ്ണ നിമിഷം .

കുലീനതയും ലാളിത്യവും , അഗാധമായ പാണ്ഡിത്വവും ഒരു പോലെ സമ്മേളിച്ച വ്യക്തിത്വമാണ് മാർ സ്റ്റീഫൻ ചിറപ്പണത്തിൻ്റേത് . ഓരോ വിശ്വാസിയുടെയും ഹൃദയത്തെ തൊട്ടറിഞ്ഞ് അവരിലൊരാളായി മാറി വിശ്വാസവും കൂട്ടായ്മയും ഊട്ടിയുറപ്പിക്കുന്നതിൽ അദ്ദേഹം നിസംശയം വിജയിച്ചു. സഭയുടെ , റോമിലെ സിറോ മലബാർ പ്രൊക്യൂറേറ്റർ , ഇറ്റലിയിലെ നാഷണൽ കോ ഓർഡിനേറ്റർ എന്നീ നിലക്കുള്ള അദ്ദേഹത്തിൻ്റെ അജപാലന ശുശ്രുഷകൾ ശ്ലാഘനീയമാണ് .

തീഷ്‌ണമതിയും ക്രാന്ത ദർശിയും കഴിവുറ്റ ഭരണജ്ഞനുമായ മാർ സ്റ്റീഫൻ ചിറപ്പണത്തിൻ്റെ നേതൃത്വ മികവിൻ്റെ ഫലമായി ഇറ്റലിയിലെ സിറോ മലബാർ സഭാ സമൂഹം വലിയ പുരോഗതിയാണ് കൈവരിച്ചത് . അദ്ദേഹത്തിൻ്റെ പ്രവർത്തനഫലമായി, റോമാ നഗരത്തിൽ മാത്രമായി 10 കുർബാന സെൻ്റെറുകളും   ഇറ്റലിയിലെ വിവിധ സ്ഥലങ്ങളായ ജനോവ , സാവോണ , മച്ചരാത്ത, നോച്ചറ , പഗാനി , റാവെന്ന , സിസിലിയ ,  സിയെന്നാ  എന്നിവടങ്ങളിൽ രൂപീകരിക്കപ്പെട്ടിരിക്കുന്ന കൂട്ടായ്മകൾ.
  
യൂറോപ്പിലെ ഇടയനെ സ്വീകരിക്കാനായി ഓരോ കുടുംബവും പ്രാർത്ഥനയോടെ കാത്തിരിക്കുന്നതോടൊപ്പം മേത്രാഭിഷേകത്തിൻ്റെ വിജയത്തിനായുള്ള പ്രവർത്തനങ്ങൾ  സജ്‌ജീവമായി  തുടരുന്നു.

മോൺ . സ്റ്റീഫൻ ചിറപ്പണത്തിന്റെ മെത്രാഭിഷേക ചടങ്ങുകൾക്ക് വിവിധ കമ്മിറ്റികൾ രൂപികരിച്ചു 

2016 നവമ്പർ ഒന്നാം  തിയതി റോമിലെ  ബസിലിക്ക സാൻ പൗളോയിൽ  വച്ച് നടക്കുന്ന  മോൺ. സ്റ്റീഫൻ ചിറപ്പണത്തിന്റെ മെത്രാഭിഷേക ചടങ്ങുകളുടെ നടത്തിപ്പിനായുള്ള വിവിധ കമ്മിറ്റികളുടെ രൂപീകരണം 04/09/ 2016 ൽ    04:00 മണിക്ക് സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് ജോർജ് ആലഞ്ചേരി പിതാവിന്റെ അധ്യക്ഷതയിൽ റോമിലെ കോൺവെന്റോ സാൻ മാസ്സിമില്ലിയാനോ മരിയ കോൾബെയിൽ  വച്ച് നടന്നു .

മെത്രാഭിഷേക ചടങ്ങുകളുടെ പേട്രണായി പ്രവാസികളുടെ റോമിലെ കാര്യാലയ സെക്രട്ടറി ബിഷപ്പ്  ജോസഫ് കളത്തിപ്പറമ്പിലിനെയും, വൈസ് പേട്രണായി റോമിലെ വികാരിയത്തിലെ പ്രവാസി കാര്യാലയ  ഡയറക്ടർ മോൺ . പിയർ പൗളോയെയും   നിയോഗിക്കപ്പെട്ടു . ജനറൽ കൺവീനറായി റെവ . ഫാ. ചെറിയാൻ വരിക്കാട്ട് നേയും , ജോയിന്റ് കൺവീനർമാരായി  റെവ. ഫാ. ചെറിയാൻ തുണ്ടുപറമ്പിൽ  CMI , റെവ. ഫാ. വിൻസെൻറ് പള്ളിപ്പാടൻ , ജനറൽ കോർഡിനേറ്ററായി ഫാ. ബിജു മുട്ടത്തുകുന്നേൽ , ജോയിന്റ് കോർഡിനേറ്ററമായി ഫാ. റെജി കൊച്ചുപറമ്പിൽ , ഫാ. ബിനോജ്  മുളവരിക്കൽ എന്നിവരെയും ചുമതലപ്പെടുത്തി.  പത്താം പീയൂസിന്റെ നാമധേയത്തിലുള്ള റോമിലെ ക്നാനായ സമുദായത്തിൽ നിന്നുൾപ്പെടെ പാരിഷ് കൗൺസിലിൽ നിന്നും 140 അംഗങ്ങൾ അടങ്ങുന്ന വിവിധ കമ്മറ്റികൾ രൂപീകരിക്കുകയും, വിവിധ രൂപതകളിൽ നിന്നുള്ള വൈദികരെ കമ്മിറ്റി കൺവീനർമാരായി ചുമതലപ്പെടുത്തുകയും ചെയ്തു. മെത്രാഭിഷേക ചടങ്ങുകൾ ലളിതവും പ്രാർത്ഥന നിർഭരവുമായി ഏറ്റവും നല്ല രീതിയിൽ നടത്തുവാൻ വിവിധ കമ്മിറ്റികൾ പ്രവർത്തനം ആരംഭിച്ചു  




മാർ സ്റ്റീഫൻ ചിറപ്പണത്തിന്  റോമിൽ സ്നേഹ നിർഭരമായ  സ്വീകരണം 

യൂറോപ്പിലെ സീറോ മലബാർ വിശ്വാസികളുടെ അപ്പോസ്തോലിക് വിസിറ്റേറ്ററായി നിയോഗിക്കപ്പെട്ട മോൺ . സ്റ്റീഫൻ ചിറപ്പണത്തിന് റോമിലെ വിശ്വാസ സമൂഹം ഊഷ്മളമായ  സ്വീകരണം നൽകി  .

2016 സെപ്റ്റംബർ 3 )o തീയ്യതി വൈകിട്ട് 04:00 മണിക്ക് ഫ്യൂമിച്ചിനോ എയർപോർട്ടിൽ ( Fiumicino Airport) ൽ എത്തിച്ചേർന്ന  നിയുക്ത മെത്രാൻ സ്റ്റീഫൻ ചിറപ്പണത്തിനെ,  റോമിലെ വികാരിയത്തിലെ പ്രവാസി കാര്യാലയ  ഡയറക്ടർ മോൺ . പിയർ പൗളോയും, അസി. വികാരിമാരായ ഫാ.ബിജു മുട്ടത്തുകുന്നേൽ , ഫാ.ബിനോജ് മുളവരിക്കൽ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. അനേകം  വൈദികരും , സിസ്റ്റേഴ്സും, അൽമായ പ്രതിനിധികളും എത്തി ചേർന്നിരുന്നു  . 
 വൈകിട്ട് 05 :30 ന് കോർണേലിയ വില്ല ബെനദേത്തയിൽ  നടന്ന പെനുവേൽ കൂട്ടായ്മയിൽ വച്ച് നിയുക്ത പിതാവിന് റോമിലെ വിശ്വാസ സമൂഹം സ്നേഹനിർഭരമായ വരവേൽപ്പ് നൽകി  . തുടർന്ന് സ്റ്റീഫൻ പിതാവിന്റെ മുഖ്യ  കാർമ്മികത്വത്തിൽ ദിവ്യബലി അർപ്പിച്ചു  .

Episcopal ordination


8 Nombu Thirunal


Reception to Mar Stephen Chirapanath


Rosary Procession to Divino amore, Rome


മാർ സ്റ്റീഫൻ ചിറപ്പണത്തിന് റോമിൽ സ്വീകരണം




യൂറോപ്പിലെ സീറോ മലബാർ വിശ്വാസികളുടെ അപ്പോസ്തോലിക് വിസിറ്റേറ്ററായി നിയോഗിക്കപ്പെട്ട മോൺ . സ്റ്റീഫൻ ചിറപ്പണത്തിന് റോമിലെ വിശ്വാസ സമൂഹം ഊഷ്മള സ്വീകരണം ഒരുക്കുന്നു .


സെപ്റ്റംബർ 3 )o തീയ്യതി വൈകിട്ട് 04:00 മണിക്ക് Fiumicino Airport ൽ എത്തുന്ന നിയുക്ത മെത്രാൻ സ്റ്റീഫൻ ചിറപ്പണത്തിനെ വൈദികരും , സിസ്റ്റേഴ്‌സും, അൽമായ പ്രതിനിധികളും ചേർന്ന് സ്വീകരിക്കും . തുടർന്ന് വൈകിട്ട് 05 :30 ന് കോർണേലിയ വില്ല ബെനദേത്തയിൽ നടക്കുന്ന പെനുവേൽ കൂട്ടായ്മയിൽ വച്ച് നിയുക്ത പിതാവിന് റോമിലെ വിശ്വാസ സമൂഹം സ്‌നേഹനിർഭരമായ വരവേൽപ്പ് നൽകുന്നു . തുടർന്ന് സ്റ്റീഫൻ പിതാവിന്റെ മുഖ്യ  കാർമ്മികത്വത്തിൽ ദിവ്യബലി അർപ്പിക്കും . മേല്പട്ടക്കാരൻറെ സ്ഥാനിക ചിഹ്നങ്ങൾ സ്വീകരിച്ചു് എത്തുന്ന തങ്ങളുടെ ഇടയനെ കാത്തിരിക്കുകയാണ് റോമിലെ വിശ്വാസ സമൂഹം .

മാർ സ്റ്റീഫൻ ചിറപ്പണത്തിൻറെ മെത്രാഭിഷേക ഒരുക്കങ്ങൾ ആരംഭിച്ചു


        യൂറോപ്പിലെ സീറോ മലബാർ സമൂഹത്തിന് , അപ്പസ്‌തോലിക് വിസിറ്റേറ്റർ ആയി നിയോഗിക്കപ്പെട്ടിരിക്കുന്ന മോൺ. സ്റ്റീഫൻ ചിറപ്പണത്തിന്റെ മെത്രാഭിഷേക ചടങ്ങുകൾ ക്രമീകരിക്കുവാൻ അൽമായ പ്രതിനിധികളുടെ യോഗം റോമിലെ അസി. വികാരി ഫാ. ബിജു മുട്ടത്തുകുന്നേലിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു .

പ്രസ്തുത യോഗത്തിൽ പ്രാഥമിക ചർച്ചകൾ നടത്തുകയും വിവിധ കമ്മിറ്റികളുടെ രൂപരേഖ തയ്യാറാക്കുകയും ചെയ്തു . സെപ്റ്റംബർ 4 )o തീയ്യതി വൈകിട്ട്  04:00 മണിക്ക് സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് ജോർജ് ആലഞ്ചേരിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വിവിധ കമ്മിറ്റികളുടെ വിപുലീകരണവും മെത്രാഭിഷേക ചടങ്ങുകളുടെ കാര്യക്ഷമമായ നടത്തിപ്പിനുള്ള കാര്യങ്ങളും യോഗത്തിൽ തീരുമാനിക്കും .

സാന്തോം ഇടവക വികാരി എന്ന നിലയിൽ റോമിലെ സീറോ മലബാർ വിശ്വാസി സമൂഹത്തിന്‌ സ്തുത്യർഹമായ സേവനങ്ങളായിരുന്നു മാർ സ്റ്റീഫൻ ചിറപ്പണത്ത്‌  കാഴ്ചവെച്ചത് . തങ്ങളുടെ ഇടയന് ലഭിച്ച സ്ഥാനലബ്ധിയിൽ റോമിലെ ഓരോ മലയാളിയും ആഹ്ളാദത്തിലാണ് . മാർ സ്റ്റീഫൻ പിതാവിന്റെ മെത്രാഭിഷേക ചടങ്ങുകൾ ഏറ്റവും ഭംഗിയായി നടത്താനുള്ള ഉത്സാഹത്തിലാണ് റോമിലെ മലയാളി സമൂഹം .

സീറോ മലബാര്‍ സഭയ്ക്ക് പുതിയ രൂപതയും പുതിയ അപ്പസ്റ്റോലിക് വിസിറ്റേറ്ററും:




28-July,2016 
ഗ്രേറ്റ് ബ്രിട്ടനിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്കായി പ്രസ്റ്റണ്‍ ആസ്ഥാനമായി പുതിയ രുപത സ്ഥാപിക്കപ്പെട്ടു. ഈ രൂപതയുടെ പ്രഥമമെത്രാനായി പാലാ രൂപതാംഗമായ ഫാ. ജോസഫ് ശ്രാമ്പിക്കലിനെയും യൂറോപ്യന്‍ രാജ്യങ്ങളിലെ സീറോ മലബാര്‍ വിശ്വാസികളുടെ അപ്പസ്റ്റോലിക് വിസിറ്റേറ്ററായി ഇരിഞ്ഞാലക്കുട രൂപതാംഗമായ മോണ്‍. സ്റ്റീഫന്‍ ചിറപ്പണത്തിനെയും പരി. പിതാവ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ നിയമിച്ചു. ഇതു സംബന്ധമായുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്ന് (2016 ജൂലൈ 28 വ്യാഴം)  റോമന്‍ സമയം ഉച്ചയ്ക്ക് 12 മണിക്ക് വത്തിക്കാനിലും ഇന്‍ഡ്യന്‍ സമയം ഉച്ചതിരിഞ്ഞ് 3.30- ന് കാക്കനാട് മൗണ്ട് സെന്‍റ് തോമസിലെ സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്ക്കോപ്പല്‍ കൂരിയായിലും ഇംഗ്ലണ്ടിലെ പ്രസ്റ്റണ്‍ സെന്‍റ് അല്‍ഫോന്‍സാ കത്തീഡ്രല്‍ ദൈവാലയത്തിലും പ്രസിദ്ധപ്പെടുത്തി. കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ്  കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും പ്രസ്റ്റണ്‍ സെന്‍റ് അല്‍ഫോന്‍സാ കത്തീഡ്രലില്‍  ലാംഗസ്റ്റര്‍ രൂപതാ മെത്രാന്‍ ബിഷപ്പ്  മൈക്കിള്‍ ക്യാംപ്ബെല്ലുമാണ് പ്രഖ്യാപനങ്ങള്‍ നടത്തിയത്. അറിയിപ്പിനു ശേഷം മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി, പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ഇരിഞ്ഞാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ എന്നിവര്‍ ചേര്‍ന്ന് നിയുക്ത മെത്രാډാരെ സ്ഥാനചിഹ്നങ്ങള്‍ അണിയിച്ചു.
ശ്രാമ്പിക്കല്‍ പരേതനായ മാത്യുവിന്‍റെയും ഏലിക്കുട്ടിയുടെയും ആറു മക്കളില്‍ നാലാമനായി 1967 ആഗസ്റ്റ് 11-ന് ജനിച്ച ബെന്നി മാത്യു എന്നറിയപ്പെടുന്ന ഫാ. ജോസഫ് ശ്രാമ്പിക്കല്‍ പാലാ രൂപതയിലെ ഉരുളികുന്നം ഇടവകാംഗമാണ്. വലിയകൊട്ടാരം എല്‍. പി. സ്കൂള്‍, ഉരുളികുന്നം സെന്‍റ് ജോര്‍ജ് യു. പി. സ്കൂള്‍, വിളക്കുമാടം സെന്‍റ് ജോസഫ് ഹൈസ്കൂള്‍ എന്നിവടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം നടത്തി. തുടര്‍ന്നു പാലാ സെന്‍റ് തോമസ് കോളേജില്‍ നിന്നു പ്രീ-ഡിഗ്രിയും, പൊളിറ്റിക്കല്‍ സയന്‍സില്‍ ഡിഗ്രിയും ബിരുദാനന്തരബിരുദവും നേടി. പാലാ സെന്‍റ് തോമസ് ട്രെയിനിംഗ്  കോളേജില്‍നിന്നു ബി.എഡും കര്‍ണാടകയിലെ മംഗലാപുരം യൂണിവേഴ്സിറ്റിയില്‍നിന്നു  എം. എഡും ഇംഗ്ളണ്ടിലെ ഓക്സ് ഫോര്‍ഡ് യൂണിവേഴ്സിറ്റി യില്‍നിന്നു പൗരസ്ത്യദൈവശാസ്ത്രത്തില്‍  മാസ്റ്റേഴ്സ് ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.  പാലാ ഗുഡ് ഷെപ്പേര്‍ഡ്  സെമിനാരിയില്‍ മൈനര്‍ സെമിനാരി പഠനവും വടവാതൂര്‍ സെന്‍റ് തോമസ് അപ്പസ്തോലിക് സെമിനാരിയില്‍ തത്വശാസ്ത്രപഠനവും പൂര്‍ത്തിയാക്കി കഴിഞ്ഞപ്പോള്‍  ദൈവശാസ്ത്രപഠനത്തിനായി റോമിലെ ഉര്‍ബന്‍ സെമിനാരിയിലേക്കു അയയ്ക്കപ്പെട്ടു. മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ഇറ്റാലിയന്‍, ജര്‍മന്‍ ഭാഷകളില്‍ പ്രാവീണ്യമുണ്ട്. ഉര്‍ബന്‍ യൂണിവേഴ്സിറ്റിയില്‍  ദൈവശാസ്ത്രത്തില്‍ ബിരുദവും ബൈബിള്‍ വിജ്ഞാനീയത്തില്‍ ലൈസന്‍ഷ്യേറ്റും നേടിയ നിയുക്തമെത്രാന്‍ 2000  ആഗസ്റ്റ് 12-ന് മാര്‍ ജോസഫ് പള്ളിക്കാപറമ്പിലില്‍ നിന്നു പൗരോഹിത്യം സ്വീകരിച്ചു. പാലാ രൂപതാ മൈനര്‍ സെമിനാരിയിലും, മാര്‍ എഫ്രേം ഫോര്‍മേഷന്‍ സെന്‍ററിലും സെന്‍റ് തോമസ് ട്രെയിനിംഗ് കോളേജിലും അധ്യാപകനായിരുന്ന ഫാ. ശ്രാമ്പിക്കല്‍ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ നേഴ്സിംഗ് കോളേജിന്‍റെയും വാഗമണ്‍ മൗണ്ട് നേബോ ധ്യാനകേന്ദ്രത്തിന്‍റെയും സ്ഥാപകഡയറക്ടറാണ്. പാലാ രൂപത ഇവാഞ്ചലൈസേഷന്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, കുടുംബകൂട്ടായ്മ, കരിസ്മാറ്റിക് മൂവ്മെന്‍റ്, ജീസസ് യൂത്ത്, രൂപതാബൈബിള്‍ കണവന്‍ഷന്‍, പ്രാര്‍ഥനാഭവനങ്ങള്‍ എന്നിവയുടെയും സാരഥ്യം വഹിച്ചിട്ടുണ്ട്. 2005 മുതല്‍ 2013 വരെ പാലാ രൂപതാ മെഡിക്കല്‍ എഡ്യുക്കേഷന്‍ ട്രസ്റ്റിന്‍റെ സെക്രട്ടറിയായിരുന്നു. 2012 മുതല്‍  2013 ആഗസ്റ്റ് 31-ന് റോമിലെ  പൊന്തിഫിക്കല്‍ ഉര്‍ബന്‍ കോളേജില്‍ വൈസ് റെക്ടറായി ചാര്‍ജെടുക്കുന്നതുവരെ പാലാ ബിഷപ്പ്  മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്‍റെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മംഗലാപുരത്തെ പഠനകാലത്ത് ബല്‍ത്തംഗടി രൂപതയിലെ കംഗനടി സെന്‍റ് അല്‍ഫോന്‍സാ ഇടവകയിലും ഓക്സ് ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ പഠനകാലത്ത് ഇംഗ്ലണ്ടിലും  കഴിഞ്ഞ മൂന്നു വര്‍ഷമായി റോമിലും സീറോ മലബാര്‍ വിശ്വാസികളുടെ അജപാലന ആവശ്യങ്ങളില്‍ സഹായിച്ചിരുന്നു. കരുണയുടെ വര്‍ഷത്തില്‍ പരിശുദ്ധപിതാവു ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രത്യേകം നിയോഗിച്ച ആയിരത്തിലധികം കരുണയുടെ പ്രേഷിതരില്‍ ഒരാളായിരുന്നു നിയുക്തമെത്രാന്‍. 
യൂറോപ്പിലെ അപ്പസ്റ്റോലിക് വിസിറ്റേറ്ററായി നിയമിക്കപ്പെട്ടിരിക്കുന്ന മോണ്‍. സ്റ്റീഫന്‍ ചിറപ്പണത്ത് ഇരിഞ്ഞാലക്കുട രൂപതയിലെ പുത്തന്‍ചിറ ഇടവകയില്‍ കവലക്കാട്ട്-ചിറപ്പണത്ത് പരേതരായ പോള്‍-റോസി ദമ്പതികളുടെ എട്ടു മക്കളില്‍ ഏഴാമനായി 1961 ഡിസംബര്‍ 26-ന് ജനിച്ചു. പുത്തന്‍ചിറ ഹോളി ഫാമിലി എല്‍. പി. സ്കൂള്‍, കുഴിക്കാട്ടുശ്ശേരി സെന്‍റ് മേരീസ് യു.പി. സ്കൂള്‍, തുമ്പൂര്‍ റൂറല്‍ ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം  തൃശ്ശൂര്‍, തോപ്പ് സെന്‍റ് മേരീസ് മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. വടവാതൂര്‍ സെന്‍റ് തോമസ് അപ്പസ്തോലിക് മേജര്‍ സെമിനാരിയില്‍ തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചു. 1987 ഡിസംബര്‍ 26-ന് മാര്‍ ജെയിംസ് പഴയാറ്റില്‍ പിതാവിന്‍റെ കൈവയ്പു വഴി പൗരോഹിത്യം സ്വീകരിച്ചു. തുടര്‍ന്നു ചാലക്കുടി, ആളൂര്‍ പള്ളികളില്‍ അസിസ്റ്റന്‍റു വികാരിയായും ഇരിഞ്ഞാലക്കുട സെന്‍റ് പോള്‍സ്  മൈനര്‍ സെമിനാരിയില്‍ ഫാദര്‍ പ്രീഫെക്ടായും പ്രവര്‍ത്തിച്ചശേഷം ഉപരിപഠനത്തിനായി റോമിലേക്കു അയയ്ക്കപ്പെട്ടു. റോമിലെ ലാറ്ററന്‍ യൂണിവേഴ്സിറ്റിയിലെ അല്‍ഫോന്‍സിയന്‍ അക്കാദമിയില്‍ നിന്നു ധാര്‍മിക ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റു നേടിയിട്ടുണ്ട്. മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ഇറ്റാലിയന്‍, ജര്‍മന്‍ ഭാഷകളില്‍ പ്രാവീണ്യമുണ്ട്. ഇരിഞ്ഞാലക്കുട രൂപതയിലെ വിവിധ ഭക്തസംഘടനകളുടെ ഡയറക്ടര്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി, വിവാഹകോടതി ജഡ്ജ്, മഹാജൂബിലി ജനറല്‍ കണ്‍വീനര്‍, ബി.എല്‍.എം. അസ്സി.ഡയറക്ടര്‍, നവചൈതന്യ-സാന്‍ജോഭവന്‍ സ്ഥാപനങ്ങളുടെ ഡയറക്ടര്‍, പാദുവാ നഗര്‍പള്ളി വികാരി, ഇരിഞ്ഞാലക്കുട മൈനര്‍ സെമിനാരി റെക്ടര്‍, വടവാതൂര്‍ സെന്‍റ് തോമസ് അപ്പസ്തോലിക് സെമിനാരിയില്‍ പ്രൊക്കുരേറ്റര്‍, വൈസ് റെക്ടര്‍, ലക്ചറര്‍, എന്നീ നിലകളിലും തൃശ്ശൂര്‍ മേരി മാതാ, കുന്നോത്ത് ഗുഡ് ഷെപ്പേര്‍ഡ്    എന്നീ മേജര്‍ സെമിനാരികളില്‍ വിസിറ്റിംഗ് പ്രൊഫസ്സറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷമായി റോമില്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പിന്‍റെ പ്രൊക്കുരേറ്ററായും റോമാ രൂപതയിലുള്ള  സീറോ മലബാര്‍ വിശ്വാസികളുടെ വികാരിയായും ഇറ്റലി മുഴുവനിലുമുള്ള സീറോ മലബാര്‍ വിശ്വാസികളുടെ കോ-ഓര്‍ഡിനേറ്ററായും സേവനം ചെയ്തു വരുമ്പോഴാണ് പുതിയ നിയമനം ലഭിച്ചിരിക്കുന്നത്. റോമിലെ പ്രൊക്കുരേറ്റര്‍ എന്ന ശുശ്രൂഷ മോണ്‍. സ്റ്റീഫന്‍ തുടരുന്നതാണ്. റോമിലുള്ള വിവിധരാജ്യങ്ങളിലെ പ്രവാസിസമൂഹങ്ങള്‍ക്കു അജപാലനശുശ്രൂഷ ചെയ്തുകൊണ്ടിരിക്കുന്ന വൈദികരെ പ്രതിനിധീകരിച്ച് റോമാരൂപതയിലെ പ്രസിബിറ്ററല്‍ കൗണ്‍സിലിലും അംഗമാണ് മോണ്‍. സ്റ്റീഫണ്‍. 
നിയുക്ത മെത്രാډാരുടെ അഭിഷേകവും ശുശ്രൂഷഭരമേല്ക്കലും സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് തീരുമാനിക്കും.
Source: SMCIM














family day, 2016


One day Retreat March 06, 2016


Christmas 2015 and New Year 2016 Lucky Draw Results


Christmas 2015 & New Year 2016 Celebration