യൂറോപ്പിലെ
സീറോ മലബാർ സമൂഹത്തിന് , അപ്പസ്‌തോലിക് വിസിറ്റേറ്റർ ആയി നിയോഗിക്കപ്പെട്ടിരിക്കുന്ന
മോൺ. സ്റ്റീഫൻ ചിറപ്പണത്തിന്റെ മെത്രാഭിഷേക ചടങ്ങുകൾ ക്രമീകരിക്കുവാൻ അൽമായ പ്രതിനിധികളുടെ
യോഗം റോമിലെ അസി. വികാരി ഫാ. ബിജു മുട്ടത്തുകുന്നേലിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു .
പ്രസ്തുത
യോഗത്തിൽ പ്രാഥമിക ചർച്ചകൾ നടത്തുകയും വിവിധ കമ്മിറ്റികളുടെ രൂപരേഖ തയ്യാറാക്കുകയും
ചെയ്തു . സെപ്റ്റംബർ 4 )o തീയ്യതി വൈകിട്ട്
04:00 മണിക്ക് സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് ജോർജ് ആലഞ്ചേരിയുടെ അധ്യക്ഷതയിൽ
ചേരുന്ന യോഗത്തിൽ വിവിധ കമ്മിറ്റികളുടെ വിപുലീകരണവും മെത്രാഭിഷേക ചടങ്ങുകളുടെ കാര്യക്ഷമമായ
നടത്തിപ്പിനുള്ള കാര്യങ്ങളും യോഗത്തിൽ തീരുമാനിക്കും .
സാന്തോം
ഇടവക വികാരി എന്ന നിലയിൽ റോമിലെ സീറോ മലബാർ വിശ്വാസി സമൂഹത്തിന് സ്തുത്യർഹമായ സേവനങ്ങളായിരുന്നു
മാർ സ്റ്റീഫൻ ചിറപ്പണത്ത് കാഴ്ചവെച്ചത് .
തങ്ങളുടെ ഇടയന് ലഭിച്ച സ്ഥാനലബ്ധിയിൽ റോമിലെ ഓരോ മലയാളിയും ആഹ്ളാദത്തിലാണ് . മാർ സ്റ്റീഫൻ
പിതാവിന്റെ മെത്രാഭിഷേക ചടങ്ങുകൾ ഏറ്റവും ഭംഗിയായി നടത്താനുള്ള ഉത്സാഹത്തിലാണ് റോമിലെ
മലയാളി സമൂഹം .
No comments:
Post a Comment
Note: only a member of this blog may post a comment.