2016 നവമ്പർ ഒന്നാം തിയതി റോമിലെ ബസിലിക്ക സാൻ പൗളോയിൽ നടക്കുന്ന മാർ സ്റ്റീഫൻ ചിറപ്പണത്തിൻ്റെ മെത്രാഭിഷേക ഒരുക്കങ്ങൾ പുരോഗമിക്കുന്നു . യൂറോപ്പിൻ്റെ വിവിധ ഭാഗങ്ങളിൽ ചിതറി കിടക്കുന്ന സിറോ മലബാർ വിശ്വാസികളുടെ ഇടയിലേക്ക് അജപാലന പ്രവർത്തനങ്ങളെ ശാക്‌തികരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി നിയമിതനായ മാർ സ്റ്റീഫൻ ചിറപ്പണത്തിൻ്റെ മെത്രാഭിഷേക ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ റോമിൽ ധ്രുതഗതിയിൽ നടക്കുന്നു. ദീർഘനാളത്തെ പ്രാർത്ഥനകളുടെയും ത്യാഗനിർഭരമായ ശുശ്രുഷകളുടെയും പൂർത്തീകരണമാണ് , യൂറോപ്പിലെ വിശ്വാസികളുടെ ഇടയനായി മാർ സ്റ്റീഫൻ ചിറപ്പണത്ത് അഭിഷിക്തനാകുന്ന ഈ സുവർണ്ണ നിമിഷം .
കുലീനതയും ലാളിത്യവും , അഗാധമായ പാണ്ഡിത്വവും ഒരു പോലെ സമ്മേളിച്ച വ്യക്തിത്വമാണ് മാർ സ്റ്റീഫൻ ചിറപ്പണത്തിൻ്റേത് . ഓരോ വിശ്വാസിയുടെയും ഹൃദയത്തെ തൊട്ടറിഞ്ഞ് അവരിലൊരാളായി മാറി വിശ്വാസവും കൂട്ടായ്മയും ഊട്ടിയുറപ്പിക്കുന്നതിൽ അദ്ദേഹം നിസംശയം വിജയിച്ചു. സഭയുടെ , റോമിലെ സിറോ മലബാർ പ്രൊക്യൂറേറ്റർ , ഇറ്റലിയിലെ നാഷണൽ കോ ഓർഡിനേറ്റർ എന്നീ നിലക്കുള്ള അദ്ദേഹത്തിൻ്റെ അജപാലന ശുശ്രുഷകൾ ശ്ലാഘനീയമാണ് .
തീഷ്‌ണമതിയും ക്രാന്ത ദർശിയും കഴിവുറ്റ ഭരണജ്ഞനുമായ മാർ സ്റ്റീഫൻ ചിറപ്പണത്തിൻ്റെ നേതൃത്വ മികവിൻ്റെ ഫലമായി ഇറ്റലിയിലെ സിറോ മലബാർ സഭാ സമൂഹം വലിയ പുരോഗതിയാണ് കൈവരിച്ചത് . അദ്ദേഹത്തിൻ്റെ പ്രവർത്തനഫലമായി, റോമാ നഗരത്തിൽ മാത്രമായി 10 കുർബാന സെൻ്റെറുകളും ഇറ്റലിയിലെ വിവിധ സ്ഥലങ്ങളായ ജനോവ , സാവോണ , മച്ചരാത്ത, നോച്ചറ , പഗാനി , റാവെന്ന , സിസിലിയ , സിയെന്നാ എന്നിവടങ്ങളിൽ രൂപീകരിക്കപ്പെട്ടിരിക്കുന്ന കൂ ട്ടായ്മകൾ.
യൂറോപ്പിലെ ഇടയനെ സ്വീകരിക്കാനായി ഓരോ കുടുംബവും പ്രാർത്ഥനയോടെ കാത്തിരിക്കുന്നതോടൊപ്പം മേത്രാഭിഷേകത്തിൻ്റെ വിജയത്തിനായുള്ള പ്രവർത്തനങ്ങൾ സജ്‌ജീവമായി തുടരുന്നു.
No comments:
Post a Comment
Note: only a member of this blog may post a comment.